Sunday, November 28, 2021
HomeGulfOmanസോഷ്യല്‍ ഫോറം ഒമാന്‍ രക്തദാന ക്യാംപിന് തുടക്കം കുറിച്ചു.

സോഷ്യല്‍ ഫോറം ഒമാന്‍ രക്തദാന ക്യാംപിന് തുടക്കം കുറിച്ചു.

മസ്‌ക്കത്ത്: രക്ത ദാതാക്കളുടെ കുറവ് മൂലം ബ്ലഡ് സ്റ്റോക്ക് കുറഞ്ഞു വരുന്ന സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെരക്ത ദൗര്‍ലഭ്യത്തിനു പരിഹാരവുമായി സോഷ്യല്‍ ഫോറം ഒമാന്‍. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് കൊണ്ട് സോഹാറില്‍ സോഷ്യല്‍ ഫോറം ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

social forum oman blood donation camp new

വെള്ളിയാഴ്ച രാവിലെ 9-30 മുതല്‍ വൈകിട്ട് 3 വരെ സോഹാറിലെ ദാര്‍ അല്‍ മജദ് മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാംപില്‍ 100 ഓളം പേര്‍ രക്തം നല്‍കി. മികവുറ്റ രീതിയില്‍ നടത്തിയ ക്യാംപ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചു പറ്റി.

ഒമാനിലെ വിവിധ മേഖലകളില്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

സപ്തംബര്‍ 4 നു റൂവി അല്‍മാസ ഹാളില്‍ നടക്കുന്ന ക്യാംപില്‍
രക്തം നല്‍കാന്‍ താത്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു.

Link :http://www.tinyurl.com/sfoman

social forum oman blood donation camp started

Most Popular