Sunday, November 28, 2021
HomeGulfOmanസോഷ്യല്‍ ഫോറം സീബില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

സോഷ്യല്‍ ഫോറം സീബില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

മസ്‌കത്ത്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറം ഒമാന്‍ സീബ് ഘടകം, മബെല മോഡേണ്‍ അല്‍ സലാമ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.

സോഷ്യല്‍ ഫോറം ഒമാന്‍ സീബ് ഘടകം പ്രതിനിധി അബ്ദുല്‍ സലീം വടകരയുടെ അധ്യക്ഷതയില്‍ മോഡേണ്‍ അല്‍ സമാ പോളിക്ലിനിക് amt\PnMv UbdÎÀ സിദ്ധിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ റഷീദ്അലി അതിഥിയായി പങ്കെടുത്തു.

ഹനീഫ് ബന്ത്വാള്‍ സ്വതന്ത്ര്യ ദിനസന്ദേശം നല്‍കി.
തുടര്‍ന്ന് മധുര വിതരണവും നടന്നു. സോഷ്യല്‍ ഫോറം ഒമാന്‍ സീബ് ഘടകം ഭാരവാഹികളയാ റാഫി മലപ്പുറം, നവാസ്, ബഷീര്‍ സീബ്, ഫിനാസ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. എം സി മുഹയിദ്ദീന്‍ നന്ദിയും പറഞ്ഞു.

Most Popular