മസ്‌കത്ത്: ഒമാന്റെ കര അതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുന്നതാണ്. ഇന്നലെ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം രാജ്യത്തിന് പുറത്തുള്ള സ്വദേശികള്‍ക്ക് ആവശ്യമെങ്കില്‍ കര അതിര്‍ത്തികളിലൂടെ പ്രവേശനം അനുവദിക്കും.ഇവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് പുറമെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരി 25 മുതലാണ് ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചത്. ഇത് പിന്നീട് രണ്ട് തവണയായി ഓരോ ആഴ്ച വീതം നീട്ടുകയായിരുന്നു.