Thursday, January 27, 2022
HomeNewsfeedഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: തൃശൂര്‍ എറിയാട് പേബാസാര്‍ വടക്കുവശം അമ്മ റോഡില്‍ താമസിക്കുന്ന കൂട്ടുങ്ങല്‍ അഹമ്മദിന്റെ മകന്‍ നിസാം അഹമ്മദ് (50) ഹൃദയാഘാതം മൂലം മസ്‌കത്തില്‍ മരിച്ചു.

മസ്‌കത്ത് ഗാലയില്‍ പ്രവര്‍ത്തിക്കുന്ന എസ്റ്റിഎസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിസാം അഹമ്മദ് മസ്‌കത്തിലെ ദാര്‍സൈത്തിലാണ് താമസിച്ചിരുന്നത്.

ഭാര്യ: ഷബാന. മക്കള്‍: അഫ്‌റാസ് (ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി), അംറ. സഹോദരങ്ങള്‍: വസീര്‍ (ദുബൈ), സാബിറ, സക്കീര്‍ (ഖത്തര്‍), സറീന, സബീന, തമീം (ദുബൈ).

കോവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം നെഗറ്റീവ് ആണെങ്കില്‍ മയ്യിത്ത് നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Most Popular