രണ്ടു ബോട്ടുകള്‍ നിറയെ മദ്യക്കടത്ത്; പ്രവാസികളെ ഒമാന്‍ പോലിസ് അറസ്റ്റ് ചെയ്തു

oman liqour arrest

മസ്‌കത്ത്: വലിയ തോതില്‍ മദ്യം കടത്തിയ രണ്ട് പ്രവാസികളെ റോയല്‍ ഒമാന്‍ പോലിസ് അറസ്റ്റ് ചെയ്തു. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ട് ബോട്ടുകളിലായി അനധികൃത മദ്യം കടത്തിയ പ്രവാസികളെയാണ് അറസ്റ്റു ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ബോട്ടില്‍ വലിയ അളവിലുള്ള മദ്യവുമായി കണ്ടെത്തിയ രണ്ടു ഏഷ്യന്‍ വംശജരെയാണ് റോയല്‍ ഒമാന്‍ പോലിസിന്റെ കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു. അറസ്റ്റിലായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.