Wednesday, January 26, 2022
HomeNewsfeedഒമാനില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

ഒമാനില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

മസ്‌കത്ത്: വിദേശത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് രണ്ടു ഡോസ് നിര്‍ബന്ധമാക്കി. 18 വയസ്സും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്ക് വിമാന മാര്‍ഗവും കര, കടല്‍ മാര്‍ഗങ്ങളിലൂടെയും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി ഒമാനിലെ സുപ്രിം കമ്മിറ്റി തീരുമാനം പുറപ്പെടുവിച്ചു. ഇതിന് പുറമേ പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം.

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, പരമാവധി 72 മണിക്കൂറിനുള്ളില്‍ പുറപ്പെടുവിച്ച പിസിആര്‍ പരിശോധന നെഗറ്റീവ് കാണിക്കുന്നവര്‍ക്ക് മാത്രമേ ഒമാനിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും സുപ്രിം കമ്മിറ്റി പറഞ്ഞു.

 

Most Popular