യു എ ഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദുബായ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഓമിക്രോൺ യു എ ഇ യിലും സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയ്ക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സൗദിയിലാണ് ഓമിക്രോൺ അദ്യം സ്ഥിരീകരിച്ചത്. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് കോവിഡ് പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.