Saturday, January 29, 2022
HomeGulfBahrainഒമിക്രോൺ; ബഹ്‌റൈനിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചേക്കും

ഒമിക്രോൺ; ബഹ്‌റൈനിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചേക്കും

മനാമ: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഈ മാസം 19 മുതല്‍ ജനുവരി 31 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചേക്കുമെന്ന് കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതിയാണ് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ജനങളുടെ സുരക്ഷാ കണക്കിലെടുത്ത് ജാഗ്രത വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യം യെല്ലോ അലര്‍ട്ടിലേക്ക് മാറുമ്പോള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന എല്ലാ മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും സമിതി നിർദേശിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച യോഗ്യരായവര്‍ ബൂസ്റ്റര്‍ ഡോസെടുക്കാന്‍ സമയമാകുമ്പോള്‍ കാലതാമസം വരുത്താതെ ഉടന്‍ ഹെല്‍ത്ത് സെന്ററുകളിലെത്തി വാക്‌സിനെടുക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. അതേസമയം, ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് യെല്ലോ ലെവല്‍ കാലയളവില്‍ ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കും. ഈ മാസം 11-ാണ് ബഹ്‌റൈനില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചത്.

Most Popular