ലഹരിവെടിയൂ.. ജനതയുണരൂ; ഒ എൻ സി പി യുടെ ലഹരി വിരുദ്ധ സെമിനാർ

ലഹരിവെടിയൂ.. ജനതയുണരൂ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൽ പീപ്പിൾ യു എ ഇ സൂം ഫ്ലാറ്റ് ഫോമിലൂടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും മുൻ എം പി യുമായ ശ്രി. പി സി ചാക്കോ ഉൽഘാടനം നിർവ്വഹിച്ചു.
ഇന്ത്യാരാജ്യത്ത് ഇന്ന് കണ്ടു വരുന്ന അതി ഭികരമായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളേയും യുവതലമുറയേയും രക്ഷിക്കുവാൻ ആവശ്യമായ ബോധവൽക്കരണം നൽകുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ലഹരി മാഫിയകൾ പിടിമുറുക്കിയ നാനാ മേഖലകളിലും പ്രത്യേകിച്ച് സ്ക്കൂൾ കോളേജ് ക്യാമ്പസുകളിൽ ആവശ്യമായ രീതിയിൽ ക്ലാസുകൾ ഉൾപ്പെടെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിക്കുകയാണ് ലക്ഷ്യം.
ഇന്ന് രാജ്യത്ത് കാണുന്ന അരാജകത്വത്തിനും, അക്രമത്തിനും, പീഢന പരമ്പരകൾക്കും വലിയൊരു കാരണം ലഹരി വസ്തുക്കളുടെ ഉപയോഗമാണെന്നും, പിഞ്ചു കുട്ടികളേപ്പോലും വഴിനടക്കാൻ അനുവദിക്കാത്ത വിധം അധ:പ്പതിച്ച സംസ്കാര ശൂന്യതയിലേക്ക് ഇന്നത്തെ സമൂഹത്തെ മാറ്റുന്നതിൽ വലിയൊരു പങ്ക് ലഹരി വസ്തുക്കൾക്കാണെന്നും ഇതിനെതിരെ പോരാടാൻ എല്ലാ വിധ പിന്തുണയും ഓവർസീസ് കൾച്ചറൽ പീപ്പിൾസ് എന്ന ഒ എ സി പി യ്ക്ക് എൻ സി പി യുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച പി സി ചാക്കോ പറഞ്ഞു.
ലഹരി ഉപയോഗങ്ങളും, ദുരിതങ്ങളും എന്ന വിഷയത്തിൽ കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റിലെ ലഹരി വിമുക്ത സെല്ലിൻ്റെ പ്രിവൻ്റീവ് ഓഫീസറും, മോട്ടിവേഷൻ സ്പീക്കറുമായ പി രാമചന്ദ്രൻ വാഷയാവതരണം നടത്തി. വളർന്നു വരുന്ന കുട്ടികളിലും യുവാക്കളിലും ലഹരി ഉപയോഗം വർദ്ധിക്കുന്നതിൻ്റെ കാരണങ്ങളും, അവർ വഴിതെറ്റിപ്പോകുന്ന അവസ്ഥകളെക്കുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്ത അദ്ദേഹം ഒരു നല്ല പാരൻ്റിംഗ് സമ്പ്രദായം വളർത്തിയെടുത്താൽ മാത്രമേ ഇതിന് വലിയൊരു തോതിലുള്ള നിയന്ത്രണം ഏർപ്പെടുത്താൻ കഴിയു എന്നുകൂടി നമ്മളെ ഓർമ്മപ്പെടുത്തുന്നു.
ഒ എൻ സി പി യു എ ഇ പ്രസിഡണ്ട് രവി കൊമ്മേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ സി പി ദേശീയ പ്രവർത്തക സമിതി അംഗം റെജി ചെറിയാൻ മുഖ്യാതിഥിയായിരുന്നു, സംഘടനയുടെ പ്രോഗ്രാം കോർഡിനേറ്റർ ജിമ്മി കുര്യൻ സ്വാഗതം പറഞ്ഞു. എൻ സി പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസിസും എല്ലാരേയും അഭിസംബോധന ചെയ്തു സംസാരിച്ചു. സംഘടനയുടെ യു എ ഇ വൈസ് പ്രസിഡണ്ട് ബാബു ലത്തീഫ് മോഡറേറ്ററായ പരിപാടിയിൽ യു എ ഇ ജനറൽ സിക്രട്ടറി സിദ്ധിഖ് ചെറുവീട്ടിൽ, അംഗങ്ങളായ കൃഷ്ണൻ ഗുരുവായൂർ, ജിമ്മി ചെറിയാൻ, റോയ് പാലക്കൽ, കൂടാതെ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി, അംഗങ്ങളായ അരുൾ രാജ്, ബഹ്റൈൻ പ്രതിനിധി ഫൈസൽ എഫ് എം, അംഗോള ചാപ്റ്റർ പ്രസിഡണ്ട് സജീവ് കടാശ്ശേരിയിൽ, മറ്റ പല രാജ്യങ്ങളിലെ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ച പരിപാടിയിൽ മറ്റ് നിരവധി അംഗങ്ങളും പങ്കെടുത്തു.