ഓൺലൈൻ തട്ടിപ്പുകൾ വീണ്ടും വ്യാപകമാകുന്നു; ജാഗ്രത വേണമെന്ന് ഖത്തറിലെ കമ്പനികൾ

cyber crime

ദോഹ: ഖത്തറിൽ ഓൺലൈൻ തട്ടിപ്പുകൾ സമീപകാലത്ത് വീണ്ടും വ്യാപകമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തരം തട്ടിപ്പുകൾ വർധിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറിലെ കമ്പനികൾ രംഗത്തെത്തി. ഇത് സംബന്ധിച്ച്, ടെലികോം മന്ത്രാലയവും ഖത്തറിലെ വിവിധ ബാങ്കുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾ പരിരക്ഷിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും, വ്യത്യസ്തവും ഊഹിക്കാൻ പ്രയാസമുള്ളതുമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും കാലാകാലങ്ങളിൽ അവ മാറ്റുകയും ചെയ്യുക. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുത് അല്ലെങ്കിൽ അവയുടെ ഉറവിടങ്ങൾ പരിശോധിക്കുന്നതിന് മുമ്പ് ലിങ്കുകളും അറ്റാച്ച്‌മെന്റുകളും തുറക്കരുത്. നിങ്ങളുടെ വ്യക്തിപരമോ ബാങ്കിംഗ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നുള്ള കോളുകളോടും സന്ദേശങ്ങളോടും ഒരിക്കലും പ്രതികരിക്കരുത് എന്നും ആഭ്യന്തര മന്ത്രാലയവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.