കുവൈത്ത് സിറ്റി:പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ തസ്തികകളില്‍ ജോലി നേടാൻ അവസരവുമായി കുവൈത്ത്. പുതിയ തൊഴില്‍ ഇനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി. ലൈഫ് ഗാര്‍ഡ് (നീന്തല്‍), ഡൈവിങ് പരിശീലകര്‍, സ്കൂബ ഡൈവിങ് ഇന്‍സ്ട്രക്ടര്‍, വാട്ടര്‍ സ്കീയിങ് കോച്ച്, വാട്ടര്‍ സ്കീയിങ് സൂപ്പര്‍വൈസര്‍ തസ്തികകള്‍ കൂടിയാണ് പ്രവാസി തൊഴിലാളികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ഈ തസ്തികകളിൽ തൊഴിൽ പെർമിറ്റ് നേടിയെടുക്കാൻ അത്യാവശ്യമാണ്.