ഒറേറ്റേഴ്സ് ഫോറം മൂന്നാം വാർഷിക ആഘോഷം വെള്ളിയാഴ്ച

ഒറേറ്റേഴ്സ് ഫോറം മൂന്നാം വാർഷിക ആഘോഷം വെള്ളിയാഴ്ച സംഘടിപ്പിക്കും. വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 4 മണിക്ക് ഓൺലൈൻ വഴി OH റഹ്മാൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. കുട്ടികളുടെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന ഇന്റർനാഷണൽ ചിൽഡ്രൻ ‘സ് പീസ് പ്രൈസ് ഫൈനലിസ്റ്റായ മുഹമ്മദ് ആസിം ആണ് മുഖ്യാതിഥി.

മനക്കരുത്ത് കൊണ്ട് പരിമിതികളെ അതിജീവിച്ച ഒരു കൂട്ടം വ്യക്തിത്വങ്ങളെ മുന്നിൽ നിർത്തിയാണ് ഒറേറ്റേഴ്സ് ഫോറം ഉദ്ഘാടന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. പ്രതിസന്ധികളിൽ വീണു പോവാതെ നമുക്ക് അനുഗ്രഹമായി ലഭിച്ച ഈ സുന്ദര നിമിഷങ്ങൾ സാർഥകമാക്കാൻ പരിമിതികളുടെ പുറംതോട് പൊട്ടിച്ചു പുറത്ത് കടക്കേണ്ടതുണ്ട് എന്നതാണ് ഇത്തവണത്തെ സന്ദേശം. പരിമിതികളോട് സന്ധിയാവാതെ ജീവിക്കാനുള്ള അഭിനിവേശവുമായി തന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി സാക്ഷാൽകരിക്കുന്ന മലയാളക്കരക്ക് സുപരിചിതനായ ശ്രീ. ശിഹാബ് പൂക്കോട്ടൂരാണ് മുഖ്യപ്രഭാഷകൻ.