ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ

ദോഹ: ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് അധികൃതർ ഈ ശ്രമം തടഞ്ഞത്. യാത്രക്കാരന്റെ ബാഗിൽ നിന്ന് 5,040 ലിറിക്ക ഗുളികകളാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത ഗുളികകളുടെ ചിത്രം അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.