Thursday, May 19, 2022
HomeGulfഓവർസീസ് എൻ സി പി സൗദി അറേബ്യ കമ്മിറ്റി അദ്ധ്യക്ഷനായി മുഹമ്മദ് ഹനീഫിനെ നിയമിച്ചു

ഓവർസീസ് എൻ സി പി സൗദി അറേബ്യ കമ്മിറ്റി അദ്ധ്യക്ഷനായി മുഹമ്മദ് ഹനീഫിനെ നിയമിച്ചു

ഓവർസീസ് എൻ സി പി (ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൾ പീപ്പിൾ-ONCP) സൗദി അറേബ്യ കമ്മിറ്റി അദ്ധ്യക്ഷനായി മുഹമ്മദ് ഫനീഷിനെ എൻ സി പി ദേശീയ നേതൃത്വം നിയമിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസീസാണ് ന്യൂഡൽഹി പാർട്ടി ആസ്ഥാനത്തു നിന്ന് നിയമന ഉത്തരവ് നൽകിയത്.

ശ്രീ ശരദ് പവാർ എം.പി ദേശീയ പ്രസിഡണ്ടായ എൻ സി പി യുടെ പ്രവാസി സാംസ്കാരിക സംഘടന യായ ഒ എൻ സി പി യുടെ സൗദി കമ്മിറ്റി അധ്യക്ഷനായി നിയമിതനായ മുഹമ്മദ് ഹനീഫ് ഇരുപത്തിയേഴു വർഷത്തോളമായി പ്രവാസിയാണ്. സൗദിഅറേബ്യയി ലെ  ദമ്മാം കിഴക്കൻ മേഖലയിലെ ഹയ്ൽ അനൂദിലാണ് പ്രവാസ ജീവിതം നയിക്കുന്നത്.

കേരളത്തിൽ കൊച്ചി കോർപ്പറേഷനിലെ ഫോർട്ട് കൊച്ചി കോഞ്ചേരി സ്വദേശിയാണ്. പ്രവാസ ജീവിതത്തോടൊപ്പം സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പൊതുരംഗത്ത് സജീവ സാന്നിധ്യ മാണ് മുഹമ്മദ് ഹനീഫ്. 1990 മുതൽ കോൺഗ്രസ്സ് എസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് ഹനീഫ് എൻ സി പി യുടെ തുടക്കം മുതൽ തന്നെ സജീവ പ്രവർത്തകനാണ്, എൻ സി പി കൊച്ചി ബ്ലോക്ക് വൈസ് പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

പ്രവാസ ലോകത്ത് ദേശീയ തലത്തിൽ വിവിധ സംസ്ഥാനക്കാർ അംഗങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടന യുടെ സൗദി ദേശീയ കമ്മിറ്റി നേതൃത്വത്തിലേക്കുള്ള നിയമനം മുഹമ്മദ് ഹനീഫി ന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാര മാണെന്ന് എൻ സി പി    ഓവർ സീസ് സെൽ പത്രക്കുറിപ്പിൽ അറിയിച്ചു

Most Popular