പത്മശ്രീ അഡ്വ. സി കെ മേനോൻ പ്രഥമ ജീവകാരുണ്യ അവാർഡ് ഫാദർ ഡേവിസ് ചിറമ്മേലിന്

ദോഹ: മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃക ഈ ലോകത്തിന് പകർന്ന് നൽകി വിടപറഞ്ഞ പത്മശ്രീ അഡ്വ. സി കെ മേനോന്റെ നാമഥേയത്തിലുള്ള പ്രഥമ ജീവകാരുണ്യ അവാർഡിന് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേലിനെ തിരഞ്ഞെടുത്തു. മേനോന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അവാർഡ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മാതൃകപരമായ പ്രവർത്തനം കൊണ്ട് ജനഹൃദയം കവർന്ന ഒരു സാമൂഹികപ്രവർത്തകനാണ് ഫാ. ഡേവിസ് ചിറമ്മേലേന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ സ്വന്തം കിഡ്നി ഒരു രോഗിക്ക് ദാനം ചെയ്ത് മാതൃക കാണിച്ച വലിയ വ്യക്തിത്വമാണ് അദ്ദേഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനം അവസാനിക്കുന്ന മുറയ്ക്ക് ഖത്തറിലോ നാട്ടിലോ വെച്ച് നടത്തുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല അറിയിച്ചു.