Sunday, October 24, 2021
HomeGulfപാക് ജനതക്ക് ഖത്തറിന്റെ കോവിഡ് സഹായം

പാക് ജനതക്ക് ഖത്തറിന്റെ കോവിഡ് സഹായം

ദോഹ: പാക് ജനതക്ക് സഹായമായി ഖത്തര്‍ സര്‍ക്കാര്‍ അടിയന്തര കൊവിഡ് സഹായമെത്തിച്ചു നല്‍കി. ഇസ്ലാമാബാദിലെ പാക് എംബസി മുഖാന്തരമാണ് കഴിഞ്ഞ ദിവസം അടിയന്തര സഹായമെത്തിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.
പാക് ജനതക്ക് തക്ക സമയത്ത് സഹായമെത്തിച്ചു നല്‍കിയ ഖത്തര്‍ സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായി പാക് സര്‍ക്കാര്‍ വക്താവ് മേജര്‍ ജനറല്‍ സഫ്ദര്‍ അബ്ബാസ് ചൂണ്ടിക്കാട്ടി.
വെന്റിലേറ്ററുകള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, കൊവിഡ് പ്രതിരോധ മരുന്നുകള്‍ എന്നിവയാണ് ഖത്തര്‍ സര്‍ക്കാര്‍ ഇസ്ലാമബാദില്‍ എത്തിച്ചു നല്‍കിയത്. പാകിസ്താനിലെ ഖത്തര്‍ എംബസി തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടില്‍ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.

Most Popular