ദോഹ : ഫലസ്തീനുള്ള പിന്തുണ സ്ഥീരീകരിച്ചു ഖത്തർ അമീർ ഷെയ്ഖ് തമീം ബിന് ഹമദ് അൽത്താനി. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ഹമാസ് പൊളിറ്റിക്കൽ ബ്യുറോ മേധാവി ഡോ ഇസ്മായിൽ ഹാനിയെയുമായും നടത്തിയ പ്രത്യേക ഫോൺ സംഭാഷണത്തിലോടുവിലാണ് സ്ഥിരീകരണം വന്നത്. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ പ്രതിപാദിച്ച രണ്ട് ഫോൺ സംഭാഷണങ്ങളിലും സ്വതന്ത്ര രാഷ്ട്രം എന്ന ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങളെയും ഫലസ്തീൻ ലക്ഷ്യത്തെയും പിന്തുണക്കുന്ന ഖത്തറിന്റെ ഉറച്ച നിലപാട് അമീർ ഊന്നിപ്പറഞ്ഞു.
ഇസ്രായേൽ അധിനിവേശ സേനയുടെ വർധനവിനെ നിരാകരിച്ച ഖത്തർ അമീർ സംഘർഷം ലഘുകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചു. ഖത്തറിന്റെ ഈ നിലപാടിനെ വളരെയധികം അഭിനന്ദനത്തോടെയാണ് പ്രസിഡന്റ് ഹബ്ബാസും ഡോ ഹണിയും സ്വീകരിച്ചത്.