ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ പാരീസ് ഇന്റര്നാഷണല് തങ്ങളുടെ പുതിയ ഹൈപ്പർമാർക്കറ്റ് ഫെബ്രുവരി പതിനേഴ് (ഇന്ന്)
വൈകുന്നേരം മൂന്നു മണിക്ക് ഉദ്‌ഘാടനം ചെയ്യും. ഷോപ്പിംഗ് മേഖലയിൽ നവ്യാനുഭവങ്ങളൊരുക്കി ഗുണമേൻമയിൽ ഉന്നത നിലവാരം പുലർത്തുന്നതായിരിക്കും മുൻന്തസ ഇബ്നു സീന സ്ട്രീറ്റിൽ പ്രവര്ത്തനമാരംഭികുന്ന പാരീസ് (PARIS) ഹൈപ്പർമാർകെറ്റെന്ന് ശര്ഖ് വില്ലേജ് ആന്ഡ് സ്പായിൽ നടന്ന പത്രസമ്മേളനത്തിൽ പാരീസ് ഇന്റര്നാഷണല് ഗ്രൂപ്പ് ചെയർമാൻ ഇസ്മായിൽ ടി കെ അറിയിച്ചു. ഫെബ്രുവരി 17 ന് വൈകീട്ട് 3 മണിക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് അഹമ്മദ് അലി ബിൻ ഫാല നാസർ അൽ-ഥാനി മുഖ്യ അതിഥിയാവും. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സംബന്ധിക്കും.
1985-ൽ ബിസിനസ് രംഗത്തേക്ക് പ്രവേശനം ചെയ്ത പാരിസ് ഗ്രൂപ്പ് ഇന്ന് വ്യവസായ രംഗത്തെ നിരവധി മേഖലകളിൽ വിജയത്തിന്റെ കയ്യൊപ്പ് ചാർത്തിയിരിക്കുകയാണ്.റിയൽ എസ്റ്റേറ്റ്, റെസ്റ്റോറന്റ്, ബിൽഡിംഗ് മെറ്റീരിയൽ സ് , വോൾസിൽ ആൻന്റ് ഡിസ്ട്രിബ്യൂഷൻ , റീറ്റെയിൽ എന്നീ വിവിധ മേഖലകളിൽ പാരിസ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. റീറ്റെയിൽ മേഖലയിൽ ചെറുതും വലുതുമായ അൻപതിൽപരം ഔട്ട് ലറ്റുകൾ പ്രവർത്തിപ്പിക്കുന്ന പരിചയ സമ്പന്നത പുതിയ ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ .ചെറിയ ചിലവിൽ മികച്ച ഷോപ്പിംഗ് സജ്ജീകരിക്കാൻ സാധിക്കുന്നതാണ് പാരിസിന്റെ ജൈത്രയാത്രയുടെ അടിസ്ഥാനമാകുന്നത്.
മുന്തസയിലെ പാരീസ് (PARIS) ഹൈപ്പർമാർകെറ്റ് ഫാമിലി ഷോപ്പിങ്ങിന് ഏറ്റവും ആസ്വാദകരമായി അനുഭവമാകുക എന്ന ലക്ഷ്യം മുന്നിര്ത്തിയാണ് ഔട്ട്ലെറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് .
ഗ്രോസറി ഫുഡ് , നോൺ ഫുഡ്,ഫ്രഷ് ഫ്രൂട്ട്സ് ,വെജിറ്റബിൾ, ഫ്രഷ് ഫിഷ്,മീറ്റ് , സലാഡ്, ഡൈലി, ബ്രഡ് ആൻഡ് ബേക്കറി, ഡയറി, ഫ്രോസൺ, ഫാഷന്, ഫുട്വെയർ, ലൈഫ് സ്റ്റൈൽ, പെർഫ്യൂം, ടെക്നോളേജി,ഹൗസൊല്ട്, സ്പോർട്സ് ,ടോയ്സ് ,സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്പന്നങ്ങൾ ലഭ്യമായിരിക്കും. ഇതിന് പുറമെ മൊബൈൽ , വാച്ച് കൗണ്ടറുകൾ , കോസ്മെറ്റിക് കൗണ്ടറുകൾ തുടങ്ങിയവയും ഹൈപ്പർമാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന്നത്തോട് അനുബന്ധിച്ഛ് ആകര്ഷകമായ സമ്മാനങ്ങളും പ്രമോഷനുകളും ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഉണ്ടാവും.
മുഹമ്മദ് ഇസ്മായിൽ -(സി ഇ ഓ)അഫ്സൽ കെ – ഡയറക്ടർ ഓപ്പറേഷൻസ് , ജാഫർ ടി കെ – എക്സിക്യൂട്ടീവ് ഡയറക്ടർ, ശംസുദ്ധീൻ – ഫിനാൻസ് മാനേജർ , ഹാഷിം പി ബി – ജനറൽ മാനേജർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.