ദോഹ: നെയ്മറും മെസിയും എംബാപ്പെയും അടക്കമുള്ള ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി ടീം ഖത്തറിലെത്തും. ഈ മാസം 15 നും 16നുമാണ് സൂപ്പർ താരങ്ങളടങ്ങിയ സംഘം ഖത്തറിലെത്തുന്നത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച സന്ദർശനമാണ് പി എസ് ജി ടീമിന്റേത്.
ഖത്തറിലെത്തുന്ന ടീം ലോകകപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രണ്ട് ലോകകപ്പ് വേദികളിലും സന്ദര്‍ശനം നടത്തും. ഫ്രഞ്ച് ലീഗില്‍ കിരീടം നേടിയ ശേഷമാണ് ടീം ഖത്തറിലെ ആരാധകരെ കാണാനെത്തുന്നത്.