Monday, September 26, 2022
HomeGulfലോകകപ്പ്; വാഹനങ്ങളുടെ പാർക്കിങ് ബുക്കിംഗ് ഒക്ടോബര് 15 മുതൽ

ലോകകപ്പ്; വാഹനങ്ങളുടെ പാർക്കിങ് ബുക്കിംഗ് ഒക്ടോബര് 15 മുതൽ

ദോഹ: ഖത്തർ ലോകകപ്പ് കാണാൻ സൗദിയിൽ നിന്നും വാഹനമോടിച്ചെത്തുന്നവരുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് നിർദേശം പുറത്തിറക്കി.

കരമാർഗം സൗദി അറേബ്യയിൽ നിന്ന് വാഹനമോടിച്ചെത്തുന്ന ആരാധകർ തങ്ങളുടെ വാഹനങ്ങൾ ഖത്തർ-സൗദി അതിർത്തിയായ അബു സമ്രയിൽ പാർക്ക് ചെയ്യണം.

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇക്കാര്യം അറിയിച്ചത്. ടൂർണമെന്റ് സംഘാടകർ അബു സമ്രയിൽ പാർക്ക് ആന്റ് റൈഡ് സൗകര്യം ഒരുക്കും,

അതേസമയം ഖത്തറിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ആരാധകർ ശ്രദ്ധിക്കണമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പാർക്കിങ്ങിന് മുൻകൂർ ബുക്കിംഗ് സംവിധാനം ഒക്ടോബർ 15 മുതൽ ലഭ്യമാണ്.

Most Popular