Wednesday, December 7, 2022
HomeGulfഎല്ലാ പാര്‍ക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി ദുബൈ ആര്‍ടിഎ

എല്ലാ പാര്‍ക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി ദുബൈ ആര്‍ടിഎ

ദുബൈ: എമിറേറ്റിലെ മുഴുവന്‍ പൊതു പാര്‍ക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായും എല്ലാ പാര്‍ക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവില്‍ വന്നതായും ആര്‍ടിഎ വ്യക്തമാക്കി.

എമിറേറ്റിലെ മുഴുവന്‍ പൊതു പാര്‍ക്കിംഗ് മെഷീനുകളിലും ടച്ച്‌ സ്‌ക്രീന്‍ സംവിധാനങ്ങളുടെ സഹായത്തോടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കാനാകുന്നതാണ്. ഇതോടൊപ്പം ‘mParking’ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് മൊബൈല്‍ ഫോണുകളിലേക്ക് ടെക്സ്റ്റ് സന്ദേശത്തിന്റെ രൂപത്തില്‍ ഇ-ടിക്കറ്റ് ലഭ്യമാക്കുന്ന സേവനവും പ്രവര്‍ത്തനക്ഷമമാക്കി.

ഇത്തരം ഇ-ടിക്കറ്റുകള്‍ പേപ്പര്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ദുബായ് നഗരത്തില്‍ നടപ്പിലാക്കുന്ന പേപ്പര്‍ലെസ് നയത്തിന്റെ ഭാഗമായും, സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുമാണ് പുതിയ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. നിലവില്‍ എമിറേറ്റിലെ 100 ശതമാനം പാര്‍ക്കിംഗ് ടിക്കറ്റുകളും ഇലക്‌ട്രോണിക് രീതിയിലേക്ക് മാറ്റിയതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.

Most Popular