Thursday, December 8, 2022
HomeGulfപാർക്കിങ് ടിക്കറ്റുകൾ കടലാസുരഹിതമാക്കാൻ അബുദാബി

പാർക്കിങ് ടിക്കറ്റുകൾ കടലാസുരഹിതമാക്കാൻ അബുദാബി

അ​ബൂ​ദ​ബി: പാ​ര്‍ക്കി​ങ് ടി​ക്ക​റ്റു​ക​ള്‍ ക​ട​ലാ​സു​ര​ഹി​ത​മാ​ക്കാനൊരുങ്ങി അബുദാബി. എ​ല്ലാ പാ​ര്‍ക്കി​ങ് പേ​മെ​ന്‍റ്​ മെ​ഷീ​നു​ക​ളും 5ജി ​സ്മാ​ര്‍ട്ട് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാറുന്നതിന് മുന്നോടിയായായിട്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പി​നു കീ​ഴി​ലെ സം​യോ​ജി​ത ഗ​താ​ഗ​ത കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.കൂടാതെ തലസ്ഥാന നഗരത്തിലെ നിരവധി പൊതു പാർക്കിംഗ് ഏരിയകളിൽ പാർക്കിംഗ് ലംഘനങ്ങൾ നിരീക്ഷിക്കാൻ മവാഖിഫ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്

അ​പ്‌​ഗ്രേ​ഡ് ചെ​യ്ത മെ​ഷീ​നു​ക​ളി​ല്‍നി​ന്ന് ഇ- ​ടി​ക്ക​റ്റു​ക​ളാ​ണ്​ ല​ഭി​ക്കു​ക. പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ള്‍ ന​ല്‍കു​ന്ന രീ​തി ഇ​തോ​ടെ ഇ​ല്ലാ​താ​വും. ഡി​ജി​റ്റ​ല്‍ സ്‌​ക്രീ​നി​ലൂ​ടെ ഏ​താ​നും ചി​ല ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യാ​ല്‍ ഉ​പ​യോ​ക്താ​വി​ന് ഡി​ജി​റ്റ​ല്‍ പാ​ര്‍ക്കി​ങ് ടി​ക്ക​റ്റ് ല​ഭി​ക്കും.

പാ​ര്‍ക്കി​ങ് കാ​റ്റ​ഗ​റി, വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍, എ​ത്ര​സ​മ​യ​ത്തേ​ക്കാ​ണ് പാ​ര്‍ക്കി​ങ്, മ​വാ​ഖി​ഫ് കാ​ര്‍ഡ്‌, ക്യാ​ഷ്, ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ല്‍ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ളി​ല്‍ ഏ​താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ന​ല്‍കേ​ണ്ട​ത്.

Most Popular