ദോഹ: ദോഹ കോർണിഷിൽ ഭാഗീക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി അഷ്ഗാല്‍.
ഇസ്ലാമിക് മ്യൂസിയം ഇന്റര്‍ചേഞ്ചില്‍ നിന്ന് വലത് ഭാഗത്തേക്ക് ജബര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്കുള്ള പാതയാണ് താല്കാലികമായി അടക്കുന്നത്.ഒരു മാസത്തേക്കായിരിക്കും ഗതാഗത നിയന്ത്രണം.
ജാബിര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാര്‍ അലി ബിന്‍ അമുര്‍ അത്തിയ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് അല്‍ മ്യൂസിയം സ്ട്രീറ്റ് വഴി ലക്ഷ്യസ്ഥാനത്തേക്ക് പോകണമെന്നും അഷ്ഗാല്‍ നിര്‍ദ്ദേശിച്ചു.