Thursday, May 19, 2022
HomeGulfമസ്‌കറ്റിലെ യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നേ​ര​ത്തെ എത്തണമെന്ന് നിർദേശം

മസ്‌കറ്റിലെ യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നേ​ര​ത്തെ എത്തണമെന്ന് നിർദേശം

മ​സ്ക​ത്ത്​: മസ്‌കറ്റിലെ യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നേ​ര​ത്തെ എത്തണമെന്ന് നിർദേശം. എ​യ​ര്‍ ഇ​ന്ത്യ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സും ആണ് യാത്രക്കാരോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. പെരുന്നാൾ അവധി ആരംഭിച്ചതോടെയുള്ള തിരക്ക് വർധിച്ചതാണ് ഇത്തരം ക്രമീകരണങ്ങൾക്ക് കാരണം.

നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്ബെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ ചെ​ക്ക് ഇ​ന്‍ കൗ​ണ്ട​റി​ല്‍ എ​ത്ത​ണ​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്ബ് കൗ​ണ്ട​ര്‍ അ​ട​ക്കും. വി​സ റ​ദ്ദാ​ക്കു​ന്ന യാ​ത്ര​ക്കാ​രാ​ണെ​ങ്കി​ല്‍ ചു​രു​ങ്ങി​യ​ത് നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്ബും എ​ത്ത​ണം. ബോ​ര്‍ഡി​ങ്​ ഗേ​റ്റി​ല്‍ 30 മി​നി​റ്റ്​ മു​മ്ബെ​ങ്കി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം.

ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കും. അ​നു​വ​ദി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ ബാ​ഗേ​ജ് അ​നു​വ​ദി​ക്കി​ല്ല. ഹാ​ന്‍ഡ് ബാ​ഗി​ലും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ഒ​മാ​നി​ല്‍ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌​ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി ഒ​മ്ബ​തു ദി​വ​സ​മാ​ണ്​ അ​വ​ധി

Most Popular