Sunday, July 3, 2022
HomeGulfഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി

കുവൈറ്റ്‌സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി. പത്തനംതിട്ട ഈസ്റ്റ് വാഴമുട്ടം ഗീതാഞ്ജലി ഭവനത്തില്‍ ജയകുമാറിന്റെ ഭാര്യ ഗീത ജയകുമാര്‍ (54)ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. അല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കല കുവൈത്തിന്റെ വനിത വിഭാഗം പ്രസിഡണ്ട്,പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആദ്യ വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുവൈത്തില്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് ജയകുമാര്‍ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ മുന്‍ പ്രസിഡണ്ടുമായിരുന്നു.മക്കള്‍- ഡോക: അഞ്ചലി മിഥുന്‍ (ബെംഗലുരൂ),അര്‍ജുന്‍ ജയകുമാര്‍(കുവൈത്ത്).

Most Popular