പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു

dead body

റിയാദ്: പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര്‍ സ്വദേശി തൊണ്ടിടയില്‍ ഗിരീഷ് ആണ് ഹൃദയാഘാതത്തെത്തുടര്ന്ന് മരിച്ചത്.

അല്‍-ഖുര്‍മ സ്വദേശിയായ സ്പോണ്‍സര്‍ക്ക് കീഴില്‍ റിയാദില്‍ പ്രിന്‍റിങ്​ പ്രസ്സില്‍ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പരേതനായ രവീന്ദ്രനാണ് പിതാവ്. മാതാവ് വിജയമ്മ, സഹോദരി രശ്മി.

റിയാദ്​ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.