അബുദാബി : അബുദാബിയിൽ സൗജന്യ പിസിആര്‍ പരിശോധന ഇടവേള കുറച്ചു. സൗജന്യ പിസിആര്‍ ടെസ്റ്റ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കു
മാത്രമേ വീണ്ടും സൗജന്യ പരിശോധന നടത്താന്‍ കഴിയൂ.
അതേസമയം, യുഎഇയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗ്രീന്‍ പാസ് കാലാവധി 30 ല്‍ നിന്ന് 14 ദിവസമാക്കി കുറച്ചിരുന്നു.
വാക്സിന് എടുത്തവര്‍ക്ക് ഒരു തവണ പിസിആര്‍ നടത്തി ഫലം നെഗറ്റീവായാല്‍ അല്‍ഹൊസന്‍ ആപ്പില്‍ 14 ദിവസത്തേക്കുമാണ് വാക്സിന് എടുക്കാത്തവര്‍ക്കും സന്ദര്‍ശകര്‍ക്കും 7 ദിവസത്തേക്കുമാണ് ഗ്രീന്‍ പാസ് ലഭിക്കുക.
നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തിയാല്‍ മാത്രമെ ഗ്രീന്‍ പാസ് നിലനില്‍ക്കൂ. 7 സൗജന്യ പിസിആര്‍ കേന്ദ്രങ്ങളാണ് അബുദാബിയിലുള്ളത്.