Tuesday, January 25, 2022
HomeGulfദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം

ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം

ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധം. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഈ നിബന്ധന ബാധകമാണ്. ദുബായ് വഴി ട്രാൻസിറ്റ് യാത്ര നടത്തുന്ന യാത്രക്കാർക്കും ഈ നിബന്ധന ബാധകമാണ്. എമിരേറ്റ്സ് എയർലൈനാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു.കെ, വിയറ്റ്‌നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരിശോധനാ ഫലത്തില്‍ ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം എന്നും നിർദേശമുണ്ട് .

ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി.സി.ആര്‍ പരിശോധനയ്ക്കും വിധേയമാകണം. ഇന്ത്യ ഉള്‍പ്പെടെയുള്ള 50-ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.

Most Popular