ദോഹ: ആഗോള സമാധാന സൂചികയിൽ വീണ്ടും ഖത്തർ ഒന്നാമത്.
2022ലെ റിപ്പോർട്ടുപ്രകാരം മിഡിലീസ്റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിൽ ഖത്തർ തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി.
ആഗോള റാങ്കിങ്ങിൽ 23ാം സ്ഥാനത്താണ് ഖത്തർ. മുൻ വർഷത്തേതിൽനിന്ന് ആറു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇത്തവണ ആഗോള റാങ്കിങ്ങിൽ 23ലെത്തിയത്. .