Tuesday, May 24, 2022
HomeGulfവാഹനങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യാൻ അനുമതി

വാഹനങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യാൻ അനുമതി

മസ്കത്ത്: ഒമാനിൽ വാഹനങ്ങള്‍ ഇലക്‌ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യാൻ അനുമതി. സ്വദേശികളും താമസക്കാരുമായ വാഹന ഉടമകള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. അതേസമയം നമ്ബര്‍ േപ്ലറ്റുള്ള വാഹനങ്ങള്‍ മാത്രമാണ് ഈ രീതിയില്‍ കൈമാറ്റം ചെയ്യാൻ സാധിക്കുക. മസ്കത്ത് ഇന്‍ഷുറന്‍സ് കമ്ബനി, നാഷനല്‍ ലൈഫ് ആന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി, തഖഫുല്‍ ഒമാന്‍ ഇന്‍ഷുറന്‍സ് കമ്ബനി, സൗദി അറേബ്യന്‍ ഇന്‍ഷുറന്‍സ് കമ്ബനി, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനി, വിഷന്‍ ഇന്‍ഷുറന്‍സ് കമ്ബനി എന്നിവയുടെ പോളിസിയുള്ള വാഹനങ്ങള്‍ മാത്രമാണ്  കൈമാറാന്‍ കഴിയുക.

ഡിജിറ്റല്‍ ഓതന്‍റിഫിക്കേഷന്‍ ഉപയോഗിക്കുന്നവർ തമ്മിലായിരിക്കണം ഉടമകൾ. വാഹനം കൈമാറി ഒരു ദിവസത്തിനുള്ളില്‍ വിറ്റ ആള്‍ക്ക് ഡിജിറ്റല്‍ സൗകര്യം ഉപയോഗിച്ച്‌ പണം കൈമാറുകയും വേണം. വാഹനങ്ങളുടെ ലൈസന്‍സ് പ്രാബല്യത്തിലുള്ളതാവണം. വണ്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതായിരിക്കണം.വാഹന സാേങ്കതിക പരിശോധന യോഗ്യത ഉള്ളതാവണം. അതോടൊപ്പം വാഹനം ഗതാഗത നിയമ ലംഘനക്കേസുകള്‍ ഇല്ലാത്തതുമായിരിക്കണം എന്നും നിബന്ധനയുണ്ട്.

Most Popular