Thursday, August 11, 2022
HomeGulfരക്തദാന - ലൈഫ് ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു

രക്തദാന – ലൈഫ് ഇൻഷുറൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോഹ : ഹമദ് ഹോസ്പിറ്റലിന്റെയും പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തറിന്റെയും സംയുക്താഭിമുഖ്യത്തിൽ 2022 ജൂലൈ 29നു ഉച്ചക്ക് 2 മണി മുതൽ ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററിൽ വച്ച് രക്തദാന ക്യാമ്പും, പ്രവാസികൾക്കായുള്ള ICBF – ന്റെ ലൈഫ് ഇൻഷുറൻസ് ക്യാമ്പും സംഘടിപ്പിക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഏഷ്യൻ മെഡിക്കൽ സെന്റർ നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പ് കൂപ്പണും,ഡെന്റൽ സ്‌ക്രീനിംഗിനായുള്ള ഡിസ്‌കൗണ്ട് കൂപ്പണും ലഭിക്കുന്നതാണ്. കൂടാതെ രക്തദാനം ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Mohamed Jibin – 33959536
Rajesh M.G – 30489732
Shiju Kuriakose – 30703559

Most Popular