ദോഹ: കുടൽ കാൻസർ സ്‌ക്രീനിംഗ് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ച് ഖത്തർ പി എച്ച് സി സി. എല്ലാ വർഷവും മാർച്ചിൽ നടത്തുന്ന കുടൽ കാൻസർ ബോധവൽക്കരണ കാമ്പയിനുകളുടെ ഭാഗമായാണ് ഇത്തരം ബോധവത്കരണങ്ങൾ സംഘടിപ്പിച്ചുവരുന്നത്. ഖത്തറിലെ സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതലായി കണ്ടുവരുന്നതും കുടൽ കാൻസർ തന്നെയാണ്. സ്‌ക്രീൻ ഫോർ ലൈഫ്’ എന്നും അറിയപ്പെടുന്ന ബ്രെസ്റ്റ് ആൻഡ് ബവൽ ക്യാൻസർ സ്‌ക്രീനിംഗ് പ്രോഗ്രാം ഖത്തറിലെ വിദ്യാഭ്യാസം, അവബോധം, സ്തനാർബുദം മുൻകൂട്ടി കണ്ടുപിടിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു ജീവൻരക്ഷാ പരിപാടിയാണ്. കുടൽ കാൻസർ നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ഇതിനായി പ്രോത്സാഹിപ്പിക്കുകയുമാണ് ഒരുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ പ്രധാന ലക്‌ഷ്യം.
അൽ വക്ര, റൗദത്ത് അൽ ഖൈൽ, മുഐതർ, ലൈബീബ് എന്നീ നാല് വ്യത്യസ്ത ആരോഗ്യ കേന്ദ്രങ്ങളിൽ സ്തന, കുടൽ കാൻസർ സ്‌ക്രീനിംഗ് സ്യൂട്ടുകൾ ഒരുക്കിയിട്ടുണ്ട്.