ദോഹ: ലോകകപ്പ് ആരാധകരുടെ പങ്കാളിത്തത്തോടെ ‘പ്ലാന്റ് മില്യണ്‍ ട്രീ’ സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ . രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആരാധകര്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ഇതിന് പുറമെ, ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് തൈകള്‍ സമ്മാനിക്കുകയും ചെയ്തു. പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നത്.
പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസന ലക്ഷ്യങ്ങളും ലക്ഷ്യമിട്ട് ഹരിത വിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഉയര്ത്തിക്കാട്ടനുള്ള ശ്രമങ്ങളുടെ ഭാഗമായണിത്.