ദോഹ: ഖത്തറിലെ കടകളിൽ മോഷണം നടത്തിയ 2 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കടകളില്‍ മോഷണം നടത്തിയ ആഫ്രിക്കൻ പൗരന്മാരായ പ്രവാസികളെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇവരുടെ പക്കൽ നിന്ന് മോഷണ വസ്തുക്കൾ കണ്ടെടുത്തു. മോഷണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ ആവശ്യകതകൾ പാലിക്കണമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കടയുടമകളോട് ആവശ്യപ്പെട്ടു.