മസ്കത്ത്: ഒമാനിൽ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി നേടാം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കും.
റോയല്‍ ഒമാന്‍ പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കില്‍ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഈ സേവനം ലഭ്യമാണ്.
ഒമാനിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗമാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്.