Wednesday, December 7, 2022
HomeGulfBahrainലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ; ചരിത്രം കുറിച്ച് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനം

ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ; ചരിത്രം കുറിച്ച് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനം

മനാമ: ചരിത്രം കുറിച്ച് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനം. 24,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലേറെപേരാണ് മാർപാപ്പയെ കാണാനും കുർബാന സ്വീകരിക്കാനുമെത്തിയത്.

ഇതാദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്. 111 രാജ്യങ്ങളിൽ നിന്നുള്ളവർ കുർബാനയിൽ പങ്കെടുത്തു. എല്ലാവരെയും എപ്പോഴും സനേഹിക്കാനായിരുന്നു കുർബാനയിൽ മാർപാപ്പ ആഹ്വാനം ചെയ്തത്. അക്രമത്തെ അക്രമംകൊണ്ട് നേരിട്ടാൽ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. എതിരാളികളെ സ്നേഹികുകയെന്നാൽ ഭൂമിയെ സ്വർഗതുല്യമാക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഉൾപ്പെടെ വിവിധ പ്രാർഥനകൾ വായിച്ചു. സ്റ്റേഡിയിത്തിൽ ഒത്തുചേർന്നവരോട് നന്ദി പറഞ്ഞ മാർപാപ്പ ആഗോള കത്തോലിക സഭയുടെ സ്നേഹവും കരുതലും അവരുമായി പങ്കുവച്ച ശേഷമാണ് മടങ്ങിയത്.

Most Popular