റിയാദ്: അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കമിതാക്കൾക്കെതിരെ നടപടിയുമായി സൗദി പോലീസ്. സൗദി യുവാവും വിദേശ യുവതിയുമാണ് അശ്ളീല ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അധികൃതർ വിളിപ്പിച്ചു. പൊതു സംസ്കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പൊലീസ് അറിയിച്ചു.