ദോഹ: ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടറില്‍ ആറ് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ച്ചുഗീസ്. പോര്‍ച്ചുഗലിനായി ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോള്‍ പെപ്പെ, റാഫേല്‍ ഗുറേറോ, റാഫേല്‍ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. അക്കാഞ്ചിയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ മത്സരത്തിന് ഇറങ്ങിയത്.പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.ആദ്യ നിമിഷങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ചില മുന്നേറ്റങ്ങള്‍ ഉണ്ടായി. 17-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറക്കുകയായിരുന്നു.
2008നുശേഷം പോർച്ചുഗൽ ആദ്യമായാണ് റൊണാൾഡോ ഇല്ലാതെ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്. 31 മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഇലവനിൽ റൊണാൾഡോ ഇടംപിടിച്ചിരുന്നു. പോര്‍ചുഗല്‍ 4-3-3 ശൈലിയിലും സ്വിറ്റ്സര്‍ലന്‍ഡ് 4-2-3-1 ഫോര്‍മേഷനിലുമാണ് കളിച്ചത്.