Tuesday, May 17, 2022
HomeGulf'സർഗസായാഹ്നം' പോസ്റ്റർ പ്രകാശനം ചെയ്തു

‘സർഗസായാഹ്നം’ പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ കലാ-സാംസ്കാരിക കൂട്ടായ്മയായ ക്യൂ-മലയാളത്തിന്റെ വാർഷിക പരിപാടിയായ സർഗസായാഹ്നം 2022 മെയ് 20 ന് നടക്കും.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം ജനറൽ കൺവീനർ റിജാസ് ഇബ്രാഹിം 98.6 FM റേഡിയോ മലയാളം CEO അൻവർ ഹുസൈന് കൈമാറിനിർവഹിച്ചു.

ഐസിസി അശോക ഹാളിൽ നടക്കുന്ന ‘സർഗസായാഹ്നം-2022’ പ്രമുഖ സിനിമ-നാടക നടൻ ശിവജി ഗുരുവായൂർ ഉദ്‌ഘാടനം ചെയ്യും.
സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, രംഗാവിഷ്കാരം തുടങ്ങിയ വിവിധ പരിപാടികളാണ് സർഗസായാഹ്നം-2022 ൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

ക്യൂ-മലയാളം ജനറൽ സെക്രട്ടറി ശ്രീകല പ്രകാശൻ കൂട്ടായ്മയെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രസിഡന്റ് ബദറുദ്ദിൻ സി, ട്രഷറർ മുഹമ്മദ് റാഫി, ജോയിന്റ് കൺവീനർ നൗഫിറ ഹുസൈൻ എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Most Popular