ദോഹ അന്താരഷ്ട്ര പുസ്തക മേള മാറ്റിവെച്ചു

jarir books

ദോഹ: 2021 ജനുവരിയില്‍ നടക്കാനിരുന്ന ദോഹ അന്താരാഷ്ട്ര പുസ്തക മേള മാറ്റിവെച്ചു. സംഘാടകര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഏഴു മുതല്‍ പതിനാറു വരെയാണ് ദോഹ പുസ്തക മേള നടക്കാനിരുന്നത്.
കോവിഡ് മൂലമുള്ള പ്രത്യേക ലോക സാഹചര്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ കായിക സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം തങ്ങളുടെ ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്. പുതിയ തിയതി പിന്നീട് അറിയിക്കും.