Friday, January 28, 2022
HomeGulfപ്രവാസി മലയാളി ഫെഡറേഷൻ ഇടപെടൽ; ദുബൈയിൽ കുടുങ്ങിയ പ്രവാസി നാടണഞ്ഞു

പ്രവാസി മലയാളി ഫെഡറേഷൻ ഇടപെടൽ; ദുബൈയിൽ കുടുങ്ങിയ പ്രവാസി നാടണഞ്ഞു

ദോഹ: 3 വർഷമായി നാട്ടിൽ പോകാൻ പറ്റാതെ ദുബായിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൽ ജോലി ചെയ്തു വരികയായിരുന്ന യുവാവിനെ നാട്ടിലെത്തിച്ച് പ്രവാസി മലയാളി ഫെഡറേഷൻ. ശമ്പളം ലഭിക്കാതെ ഒൻപത് മാസത്തോളമായി യുവാവ് കുടുങ്ങികിടക്കുകയായിരുന്നു.

പി എം എഫ് തിരുവനന്തപുരം കമ്മിറ്റി കേരള സംസ്ഥാന സെക്രട്ടറി ശ്രീ ജേഷിന് പാലത്തിങ്കലിനെ അറിയിച്ചതിനെത്തുടർന്ന് യുവാവിന്റെ മാതാവ് ഖത്തറിൽ ഉള്ള പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീമിനെ ഫോണിൽ വിളിച്ചു പരാതി അറിയിക്കുകയും ദുബായിലെ കമ്പനി ഡയറക്ടറെ വിളിക്കുകയും ആയിരുന്നു. തുടർന്ന് ഈ വിവരം പി എം എഫ് ദുബായ് കോഓർഡിനേറ്റർ ശ്രീ ബിബി ജോണിനെ അറിയിക്കുകയും അദ്ദേഹവും അവരെ ബന്ധപ്പെടുകയും 2 ദിവസത്തിനകം ആ യുവാവിന്റെ കിട്ടാനുള്ള എല്ലാ ശമ്പളവും ടിക്കറ്റും പാസ്‌പോർട്ടും നൽകി നാട്ടിലേക്ക് മടക്കി അയയ്ക്കുകയുമായിരുന്നു. പി എം എഫ് എന്ന ആഗോള സംഘടനയുടെ എല്ലാ സഹായവും ലോകത്തിലെ ഏതൊരു മലയാളി പ്രവാസിക്കും എന്നും ലഭിക്കുമെന്നു ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ , ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം എന്നിവർ അറിയിച്ചു.

Most Popular