Saturday, December 3, 2022
HomeGulfമഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൗദി

മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താൻ സൗദി

റിയാദ്: മഴയ്ക്ക് വേണ്ടി പ്രാർത്ഥന നടത്താൻ ഭരണാധികാരി സൽമാൻ രാജാവിന്റെ ആഹ്വാനം. വ്യാഴാഴ്ച സൗദിയിലുടനീളം മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്തും.

പശ്ചാത്താപത്തിനും ക്ഷമയ്ക്കും കാരുണ്യത്തിനും വേണ്ടി സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് സൽമാൻ രാജാവ് എല്ലാവരോടും ആഹ്വാനം ചെയ്തു. പ്രവാചകൻ മുഹമ്മദ് നബിയുടെ കർമ്മങ്ങൾ പിന്തുടരുന്ന നല്ല അനുകരണമാണ് മഴ തേടിയുള്ള നമസ്കാരമെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Most Popular