Friday, December 9, 2022
HomeGulfയുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താൻ ആഹ്വാനം

യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താൻ ആഹ്വാനം

അബുദാബി: യുഎഇയിലെ പള്ളികളിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് നിർദേശം നൽകിയത്. നവംബര്‍ 11 വെള്ളിയാഴ്ച രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്താനാണ് നിര്‍ദ്ദേശം.

അറബിയില്‍ ‘സലാത് അല്‍ ഇസ്തിസ്ഖ’എന്നാണ് ഈ പ്രാർത്ഥന അറിയപ്പെടുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയിരുന്നു. രാജ്യത്ത് സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രത്യേക ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തിരുന്നു

Most Popular