Sunday, November 27, 2022
HomeGulfമഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തി സൗദി

മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തി സൗദി

ജിദ്ദ: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തി സൗദി. മക്ക ഹറമില്‍ നടന്ന നമസ്കാരത്തിന് ഇരുഹറം കാര്യാലയ മേധാവിയും ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി. പള്ളികളില്‍ നടന്ന മഴക്കുവേണ്ടിയുള്ള നമസ്കാരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.
രാജ്യത്തുടനീളം വ്യാഴാഴ്ച ജനങ്ങളോട് മഴക്ക് വേണ്ടി നമസ്കരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തിരുന്നു.

മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ അടക്കം നൂറുക്കണക്കിനാളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തു.

Most Popular