ഷാര്‍ജ: ഏഴ് മാസം ഗര്‍ഭിണിയായ പ്രവാസി യുവതിയും ഒമ്പതു വയസ്സുള്ള മകളും വാഹനാപകടത്തിൽ മരിച്ചു. ഷാര്‍ജയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിലാണ് ബംഗ്ലാദേശ് സ്വദേശിയായ യുവതിയും മകളുമാണ് മരണപ്പെട്ടത്.
സ്ത്രീയുടെ ഭര്‍ത്താവും മൂന്ന്, അഞ്ച്, എട്ട് വയസ്സുള്ള മൂന്ന് കുട്ടികളും പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഭര്‍ത്താവിനെ അല്‍ ഖാസിമി ആശുപത്രിയിലും കുട്ടികളെ അല്‍ കുവൈത്ത് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
കുട്ടികളില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ കുറിച്ച് അല്‍ ഗര്‍ബ് പൊലീസ് അന്വേഷണം ആരംഭിച്ചു.