യുഎഇ പ്രസിഡന്റ് ഖത്തറിലെത്തി

ദോഹ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗഹൃദ സന്ദർശനത്തിനായി ഖത്തറിലെത്തി. സൗദി-യുഎഇ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് പ്രസിഡന്റ് ഖത്തറിലെത്തുന്നത്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ എത്തിയ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി, അമീരി ദിവാൻ മേധാവി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.