റമദാനിൽ നൂറുകണക്കിന് നിത്യോപയോഗ സാധനങ്ങൾക്ക് വില കുറച്ച് ഖത്തർ വാണിജ്യ മന്ത്രാലയം

ദോഹ: റമദാനിൽ നൂറുകണക്കിന് നിത്യോപയോഗ സാധനങ്ങൾക്ക് വില കുറച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) അറിയിച്ചു. പ്രധാന വിൽപ്പന കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച്, മാർച്ച് 12 മുതൽ വിശുദ്ധ മാസാവസാനം വരെ 900-ലധികം ഇനങ്ങൾ വില കിഴിവിൽ ലഭിക്കും.

വിശുദ്ധ മാസത്തിൽ കുറഞ്ഞ വിലയ്ക്ക് ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കായി പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ മനസിലാക്കി ഭക്ഷണം വാങ്ങുന്നതിനും ചെലവാക്കുന്നതിനും വേണ്ടിയുള്ള ഇത്തരം സംരംഭങ്ങൾ മന്ത്രാലയം വര്ഷങ്ങളായി നടത്തിവരുന്നുണ്ട്.

റമദാനിൽ ഒരു കുടുംബത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവും ഉപഭോക്തൃ വസ്തുക്കളും കിഴിവുള്ള ഇനങ്ങളിൽ ഉൾപ്പെടുന്നു:
അരി, മൈദ, നൂഡിൽസ്, തൈര്, പാലുൽപ്പന്നങ്ങൾ, ധാന്യങ്ങൾ, കോൺ ഫ്ലേക്കുകൾ, പൊടിച്ചതും ബാഷ്പീകരിച്ചതുമായ പാൽ, പാചക എണ്ണ, വെണ്ണ, ചീസുകൾ, ജ്യൂസുകൾ, പഞ്ചസാര, കാപ്പി, ഉപ്പ്, ഈന്തപ്പഴം, കുപ്പിവെള്ളം, ടിഷ്യൂ പേപ്പർ, ഡിറ്റർജന്റ് പൗഡർ, പേസ്ട്രികൾ, പയർവർഗ്ഗങ്ങൾ , ശീതീകരിച്ച പച്ചക്കറികൾ, കോഴിയിറച്ചിയും അതിന്റെ ഉൽപ്പന്നങ്ങളും, മുട്ട, ഇറച്ചി ഉൽപ്പന്നങ്ങൾ, തക്കാളി പേസ്റ്റ്, ചായ, നെയ്യ്, യീസ്റ്റ്, വ്യക്തിഗത ശുചിത്വ ഇനങ്ങൾ, ഗാർഹിക ക്ലീനിംഗ് ഏജന്റുകൾ, മാലിന്യ സഞ്ചികൾ എന്നിവയും ഇവയിൽ ഉൾപ്പെടുന്നുണ്ട്.

വിലക്കിഴിവുള്ള ഉപഭോക്തൃ സാധനങ്ങളുടെ പൂർണ്ണമായ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.