Wednesday, September 28, 2022
HomeGulfലോകകപ്പ്: സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും

ലോകകപ്പ്: സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും

ദോഹ: ദോഹയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും. ലോക കപ്പിനോട് അനുബന്ധിച്ച് പൊതുഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി ടെക്നിക്കല്‍ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അല്‍ മുല്ല ഖത്തര്‍ റേഡിയോയോട് പറഞ്ഞു.

ടൂര്‍ണമെന്റിനിടെ സെന്‍ട്രല്‍ ദോഹയിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കും. എ,ബി, സി റിങ് റോഡുകളിലും നിയന്ത്രണമുണ്ടാകും.
സെന്‍ട്രല്‍ ദോഹയിലെ ഉള്‍റോഡുകളും നിയന്ത്രണത്തിലായിരിക്കും.

ഘോഷയാത്രകള്‍, ബസുകള്‍, കളിക്കാരുടെ വാഹനങ്ങള്‍, ഫിഫ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍ എന്നിവയ്ക്ക് പാര്‍ക്ക് & റൈഡ് സ്റ്റേഷനുകളില്‍ കൃത്യമായി എത്താന്‍ സൗകര്യമൊരുക്കും.

അതേസമയം,അടിയന്തര സ്വഭാവമുള്ള വാഹനങ്ങള്‍ക്ക് ഈ ഭാഗങ്ങളില്‍ അനുമതി നല്‍കും. വിശദാംശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Most Popular