ഖത്തറിൽ യാത്രക്കാരനിൽ നിന്ന് നിരോധിത വസ്തുക്കളും കള്ളപ്പണവും പിടികൂടി

arrest

ദോഹ: ഖത്തറിൽ യാത്രക്കാരനിൽ നിന്ന് നിരോധിത വസ്തുക്കളും കള്ളപ്പണവും പിടികൂടി. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് വിഭാഗം യാത്രക്കാരനെ പിടികൂടിയത്. വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 6.107 കിലോ ഷാബോയും നോട്ടുകളുമാണ് പിടികൂടിയത്. ഇയാളെ കൂടുതൽ നടപടികൾക്കായി അധികൃതർക്ക് കൈമാറി.