നബിദിനം; ഒമാനിൽ 325 തടവുകാർക്ക്​ സുൽത്താൻ ഹൈതം ബിൻ താരിഖ്​ മാപ്പ്​ നൽകി

മസ്കത്ത്​: നബിദിനത്തോടനുബന്ധിച്ച്​ 325 തടവുകാർക്ക് ഒമാൻ ​ സുൽത്താൻ ഹൈതം ബിൻ താരിഖ്​ മാപ്പ്​ നൽകി. ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകൾക്കാണ്​ മാപ്പ്​ നൽകിയിരിക്കുന്നത്​. 141 വിദേശികളും ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ്​ നൽകിയത്​. ഇതിൽ 107 വിദേശികളായിരുന്നു. നബി ദിനം പ്രമാണിച്ച് ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.